SCDD
Swipe

ഈ കേന്ദ്രീയാവിഷ്കൃതപദ്ധതിയിൽ വരുമാനദായക പ്രവർത്തനങ്ങൾ (Income Generation), നൈപുണ്യ വികസനം (Skilling), അടിസ്ഥാന സൗകര്യ വികസനം (Infrastructure) എന്നിവയാണ്. ഓരോ സാമ്പത്തിക വർഷവും ഈ മൂന്ന് ഘടകങ്ങളിലായി ലഭിക്കുന്ന പ്രൊപ്പോസലുകൾ പരിശോധിച്ച്, ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി അർഹമായ പദ്ധതികൾക്ക് അംഗീകാരം നൽകി നടപ്പിലാക്കിവരുന്നു. പദ്ധതിയുടെ ലക്ഷ്യം പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണം, തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കൽ, നൈപുണ്യ വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ മെച്ചപ്പെടുത്തൽ എന്നിവയിലൂടെ അവരുടെ സാമൂഹിക-സാമ്പത്തിക പുരോഗതി ഉറപ്പാക്കുന്നതാണ്.

പദ്ധതിയുടെ പ്രധാന ഘടകങ്ങൾ

1. ആദർശ് ഗ്രാമം (Adarsh Gram)

പട്ടികജാതി ജനസംഖ്യ കൂടുതലുള്ള അർഹമായ ഗ്രാമങ്ങളിൽ കുടിവെള്ളം, ശുചിത്വം, റോഡ്, വൈദ്യുതി, ആരോഗ്യം, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തി മാതൃകാ ഗ്രാമങ്ങളായി വികസിപ്പിക്കുക.

2. ഗ്രാന്റ്-ഇൻ-എയ്ഡ് (Grants-in-Aid – GIA)

പട്ടികജാതി വിഭാഗങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി നൈപുണ്യ പരിശീലനം, സ്വയംതൊഴിൽ, ഉപജീവന പദ്ധതികൾ, വരുമാനദായക പ്രവർത്തനങ്ങൾ, അർഹമായ അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയ്ക്ക് മാർഗനിർദേശങ്ങൾക്കനുസരിച്ച് സാമ്പത്തിക സഹായം നൽകുക.

3. ഹോസ്റ്റൽ സൗകര്യങ്ങൾ

പട്ടികജാതി വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് അർഹമായ ഹോസ്റ്റലുകളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കും ആവശ്യമായ അടിസ്ഥാനസൗകര്യ വികസനത്തിനും സഹായം നൽകുക.

കേരളത്തിലെ പദ്ധതി നിർവഹണം


കേരളത്തിൽ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ട സംസ്ഥാന, ജില്ലാ തല സംവിധാനങ്ങളിലൂടെ പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തൽ, വികസന പദ്ധതികളുടെ ആസൂത്രണവും നിർവഹണവും, സാമ്പത്തിക വിനിയോഗത്തിന്റെ നിരീക്ഷണം, ഭൗതിക പുരോഗതി വിലയിരുത്തൽ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു.

പദ്ധതിയുടെ പ്രാധാന്യം

തൊഴിൽക്ഷമത വർധിപ്പിക്കൽ, സ്ഥിരമായ ഉപജീവനമാർഗങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, വിദ്യാഭ്യാസ സൗകര്യങ്ങൾ വികസിപ്പിക്കൽ എന്നിവയിലൂടെ പട്ടികജാതി വിഭാഗങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം ഉറപ്പാക്കുന്നതിനും PM-AJAY പദ്ധതി ലക്ഷ്യമിടുന്നു.