SCDD
Swipe

(a) കോർപസ് ഫണ്ട്

വാർഷിക പദ്ധതിയിലെ പട്ടികജാതി ഉപപദ്ധതി പ്രകാരമുള്ള സ്കീമുകളുടെ വിഹിതത്തിൽ ഉണ്ടാകുന്ന നിർണ്ണായക വിടവുകൾ, മാനവവിഭവശേഷി വികസനം, അടിസ്ഥാനാവശ്യങ്ങൾ, സാമ്പത്തിക വികസനം തുടങ്ങിയവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട് പ്രോജക്റ്റ് അധിഷ്ഠിതമായി നികത്തുന്നതിനായാണ് ഈ ഫണ്ട് മാറ്റിവയ്ക്കുന്നത്. മുൻവർഷങ്ങളിൽ അനുമതി ലഭിച്ച പദ്ധതികളുടെ പൂർത്തീകരണത്തിനുള്ള തുകയും ഈ പദ്ധതിയിലൂടെ കണ്ടെത്താവുന്നതാണ്. പട്ടികജാതി ജനസംഖ്യയുടെ അടിസ്ഥാനത്തിൽ പദ്ധതി തുകയുടെ മൂന്നിലൊന്ന് ജില്ലകൾക്ക് അനുവദിച്ചു നൽകുന്നു. പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായുള്ള ജില്ലാതല കമ്മിറ്റിയുടെ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലകളിൽ 25 ലക്ഷം രൂപ വരെയുള്ള പദ്ധതികൾക്കുള്ള ഭരണാനുമതികൾ നൽകാവുന്നതാണ്. 25 ലക്ഷം രൂപയിൽ അധികരിക്കുന്ന പദ്ധതികൾ ജില്ലാതല കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാനതല വർക്കിംഗ് ഗ്രൂപ്പിന് സമർപ്പിക്കുകയും വർക്കിംഗ് ഗ്രൂപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് നടപ്പിലാക്കുകയും ചെയ്യുന്നു.

(b) വിജ്ഞാനവാടികൾ

പട്ടികജാതി വിദ്യാർത്ഥികളുടേയും യുവാക്കളുടേയും ഉന്നമനം ലക്ഷ്യമാക്കി ആനുകാലിക വിജ്ഞാന സമ്പാദനത്തിനും മത്സരപരീക്ഷകൾക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനും സഹായകമാകുന്ന കേന്ദ്രങ്ങളാണ് വിജ്ഞാനവാടികൾ. ഇൻറർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ, വായനശാല എന്നിവ സജ്ജീകരിച്ചുകൊണ്ട് പട്ടികജാതി നഗരങ്ങളോടനുബന്ധിച്ചാണ് വിജ്ഞാനവാടികൾ സ്ഥാപിക്കുന്നത്.  

(c) ഹോമിയോ ഹെൽത്ത് ഡിസ്പെൻസറി

സംസ്ഥാനത്ത്‌  തെരഞ്ഞെടുക്കപ്പെട്ട 29 പട്ടികജാതി നഗരങ്ങളോടനുബന്ധിച്ചാണ് ഹോമിയോ ഹെൽത്ത് സെൻ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.