പദ്ധതികൾ
പട്ടികജാതിയിലെ ദുർബല വിഭാഗങ്ങളായ കള്ളാടി, നായാടി, വേടൻ, അരുന്ധതിയാർ, ചക്ലിയൻ എന്നീ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുനരധിവാസത്തിനുമായി ദുർബല വിഭാഗ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി, കൃഷിഭൂമി, ഭവനം, ഭവനപുനരുദ്ധാരണം, പഠനമുറി, ടോയ്ലെറ്റ്, സ്വയം തൊഴിൽ സബ്സിഡി, നഗർ നവീകരണം എന്നിവയ്ക്ക് ധനസഹായം അനുവദിച്ചു വരുന്നു. ഒരു ലക്ഷം രൂപ വാർഷിക കുടുംബ വരുമാന പരിധിയിലുള്ള ദുർബല വിഭാഗങ്ങൾക്ക് ഒരോ പദ്ധതിയുടെയും മാനദണ്ഡങ്ങൾക്കനുസൃതമായ അർഹതയുടെ അടിസ്ഥാനത്തിൽ ആനുകൂല്യം അനുവദിച്ചു വരുന്നു.
കുടിവെള്ളം, വൈദ്യുതി, വീടുകളുടെ നവീകരണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തി 1 കോടി രൂപ പരിധിയിൽ നടപ്പാക്കുന്നു.