SCDD
Swipe

(c) ഭൂരഹിത പുനരധിവാസ പദ്ധതി

പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ കുടുംബങ്ങൾക്ക് ഗ്രാമപ്രദേശത്ത് കുറഞ്ഞത് 5 സെൻറ് ഭൂമിയും മുനിസിപ്പൽ/ കോർ പ്ലറേഷൻ പ്രദേശത്ത് കുറഞ്ഞത് 3 സെൻറ് ഭൂമിയും വാങ്ങുന്നതിന് ഗ്രാമ/മുനിസിപ്പൽ/കോർപ്പറേഷനുകളിൽ യഥാക്രമം 3,75,000/ 4,50,000/-6,00,000/- രൂപ അനുവദിക്കുന്നു. ഈ തുകയ്ക്ക് ലഭിക്കാവുന്ന പരമാവധി ഭൂമി വാങ്ങേണ്ടതാണ്.

 

അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ,സ്വന്തമായി ഭൂമിയില്ലെന്ന് തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, അവകാശമായി ലഭിക്കാവുന്ന ഭൂമി സംബന്ധിച്ച സാക്ഷ്യപത്രം, തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ നിന്ന് ഭൂമി വാങ്ങുന്നതിന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സാക്ഷ്യപത്രം എന്നിവ സഹിതം ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകുക. വാർഷികവരുമാന പരിധി 50,000 രൂപയാണ്.