പദ്ധതികൾ
സംസ്ഥാനത്തെ ഗവ./ എയ്ഡഡ്/ സ്പെഷ്യൽ/ ടെക്നിക്കൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വാർഷിക കുടുംബ വരുമാനം 1 ലക്ഷം രൂപ വരെയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് 120 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ പഠനമുറി നിർമ്മിക്കുന്നതിന് 2,00,000/- രൂപ ധനസഹായം നൽകുന്നതാണ് പദ്ധതി.
ധനസഹായ തുക ഉപയോഗിച്ച് 120 സ്ക്വയർ ഫീറ്റ് വലിപ്പത്തിൽ പഠനമുറി നിർമ്മിച്ച് മേൽക്കൂര കോൺക്രീറ്റ് ചെയ്യുന്നതിനും ചുവരുകൾ പ്ലാസ്റ്റർ ചെയ്യുന്നതിനും തറ ടൈൽ പാകുന്നതിനും വാതിലും, ജനലുകളും പുസ്തകം സൂക്ഷിക്കുന്നതിനുള്ള ഭിത്തിഅലമാരയും സ്ഥാപിക്കുന്നതിനും വൈദ്യുതീകരിച്ച് ലൈറ്റ്, ഫാൻ എന്നിവ സ്ഥാപിക്കുന്നതിനുമായാണ് ധനസഹായം നൽകുന്നത്.
ധനസഹായ തുക 15%, 30%, 40%, 15% എന്ന നിരക്കിൽ 4 ഗഡുക്കളായി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുവഴി വിതരണംചെയ്യുന്നു.
12-ാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കുടുംബത്തിനും ഒരു കിടപ്പുമുറി മാത്രമുള്ള വീടുകളിൽ താമസിക്കുന്നവർക്കും വിധവ/ വിഭാര്യൻ നയിക്കുന്ന കുടുംബങ്ങൾക്കും, മാരകമായ രോഗം ബാധിച്ച രക്ഷിതാക്കളുള്ള വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്കും, പെൺകുട്ടികൾ മാത്രമുളള കുടുംബങ്ങൾക്കും, വരുമാനം കുറവുള്ളവർക്കും പദ്ധതി പ്രകാരം മുൻഗണന നൽകുന്നു. വകുപ്പിൽ നിന്നോ മറ്റ് ഏജൻസികളിൽ നിന്നോ ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവർക്കാണ് പദ്ധതി പ്രകാരം ധനസഹായം അനുവദിക്കുന്നത്.