SCDD
Swipe

1. സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ്(1 മുതൽ 10 ക്ലാസ് വരെ )

(a).ലംപ്സംഗ്രാന്റ്

സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/ജി.വി. രാജ സ്പോർട്സ് സ്കൂൾ/കേന്ദ്രീയ വിദ്യാലയങ്ങൾ/IHRD, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ/സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ചുവടെ പറയും പ്രകാരം ലംപ്സം ഗ്രാന്റ് അനുവദിക്കുന്നു.

ക്ലാസ് നിലവിലുള്ള നിരക്ക് (രൂപ)
നഴ്സറി സ്കൂൾ Rs.600
എൽ പി വിഭാഗം(1 to 4) Rs.850
യു പി വിഭാഗം(5 to 7) Rs.1000
ഹൈസ്കൂൾ വിഭാഗം (8 to 10) Rs.1100

ഒരു ക്ലാസ്സിൽ ഒരു പ്രാവശ്യം പരാജയപ്പെട്ട വിദ്യാർത്ഥിക്ക്, മുകളിൽ കാണിച്ചിട്ടുള്ള നിരക്കിന്റെ 50%-നാണ് അർഹത ഉണ്ടായിരിക്കുക..

(b).എഡ്യൂക്കേഷൻ എയ്ഡഡ്

സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/ജി.വി. രാജ സ്പോർട്സ് സ്കൂൾ/IHRD, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ/ഡയറക്ടർ ഓഫ് ട്രെയിനിംഗ് തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് അധ്യയന വർഷാരംഭത്തിലുണ്ടാകുന്ന പഠന സംബന്ധമായ പ്രാരംഭ ചെലവുകൾക്ക്, ചുവടെ പറയുന്ന പ്രകാരം ആനുകൂല്യം അനുവദിക്കുന്നു.

പ്രതിവർഷം 1 to 8 വരെയുള്ള കുട്ടികൾക്ക് പ്രതിവർഷം Rs.2000 നൽകുന്നു.

(c).പ്രത്യേക മുൻഗണന വിഭാഗം

സംസ്ഥാനത്തെ എല്ലാ സർക്കാർ/എയ്ഡഡ്/ജി.വി. രാജ സ്പോർട്സ് സ്കൂൾ/IHRD, ഡയറക്ടർ ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ എന്നിവയ്ക്കു കീഴിലുള്ള ടെക്നിക്കൽ സ്കൂളുകൾ/ഡയറക്ടർ ഓഫ് ട്രെയിനിംഗ് തുടങ്ങിയവയുടെ കീഴിലുള്ള സ്കൂളുകൾ/സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ എന്നിവിടങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗങ്ങളിലെ ദുർബല സമുദായത്തിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന നിലവാരം ഉയർത്തുന്നതിനായി ചുവടെ പറയുന്ന പ്രകാരം പ്രതിമാസ കണക്കിലുള്ള സ്റ്റൈപ്പന്റ് അനുവദിക്കുന്നു.

ക്ലാസ് ഗ്രാൻറ്
1 to 4 Rs.250
5 to 7 Rs.250
8 to 10 Rs.250
(d).ഫീസ് റീ-ഇംബേഴ്സ്മെന്റ്

സംസ്ഥാനത്തെ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് ചുവടെ ചേർക്കുന്ന പ്രകാരം ആനുകൂല്യം അനുവദിക്കുന്നു.

LP/UP - ₹1333/- (പ്രതിവർഷം) 
HS - 2000/- (പ്രതിവർഷം)

(e).വിദ്യാലയ വികാസ് നിധി

സംസ്ഥാനത്തെ കേന്ദ്രീയ വിദ്യാലയങ്ങളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിദ്യാർത്ഥികൾക്ക് കേന്ദ്രീയ വിദ്യാലയ സംഘതൻ നിശ്ചയിച്ചിട്ടുള്ള നിരക്കുപ്രകാരം കമ്പ്യൂട്ടർ ഫീസും വിദ്യാലയ വികാസ് നിധിയും അനുവദിക്കുന്നു.

1 to 2 - Rs.5000 (പ്രതിവർഷം) 
3 to 10 Rs.6000/- (പ്രതിവർഷം)

2.സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് 

(a).9-10 ക്ലാസ് സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (Central Prematric Scholarship -Component-1)

9-10 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് കേന്ദ്രസർക്കാർ നിശ്ചയിച്ച നിബന്ധനകളുടെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് നൽകി വരുന്ന സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി (Pre-Matric Scholarship for SC Students Studying in Class IX and X) 2022-23 വർഷം മുതൽ പുതുക്കിയ കേന്ദ്രമാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 40:60 സംസ്ഥാന-കേന്ദ്ര അനുപാതത്തിൽ നടപ്പിലാക്കി വരുന്നു. വരുമാന പരിധി 2,50,000/-.

നിരക്കുകൾ 

Day scholar - Rs. 3500/- (yearly) Hosteller Rs. 7000/- (yearly)

(b).അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് (Central Prematric Scholarship - Component-II)

അനാരോഗ്യകരമായ ചുറ്റുപാടുകളിൽ പണിയെടുക്കുന്നവരുടെ ആശ്രിതർക്കുള്ള സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പ് [Pre-Matric Scholarship Scheme for the Children of Parents/Guardians Engaged in Unclean & Hazardous Occupation (Pre-Matric Scholarship Component-I)] 2022-23 വർഷം മുതൽ പുതുക്കിയ കേന്ദ്രമാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ 40:60 സംസ്ഥാന-കേന്ദ്ര അനുപാതത്തിൽ സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നു. ജാതി/വരുമാന പരിധികളില്ല.

 നിരക്കുകൾ 

Day scholar - Class 1 to 10 Rs. 3500/- (yearly) 
Hosteller Class 3 to 10 Rs.8000/- (yearly)