SCDD
Swipe

പ്രീ പ്രൈമറി വിദ്യാഭ്യാസം

വകുപ്പിന് കീഴിൽ സംസ്ഥാനത്തൊട്ടാകെ 85 നഴ്സറി സ്കൂളുകൾ എൽ.കെ.ജി., യു.കെ.ജി. സമ്പ്രദായത്തിൽ വകുപ്പ് നടത്തിവരുന്നു. ഓരോ കുട്ടിക്കും പ്രതിദിന ഫീഡിംഗ് ചാർജ്ജും യൂണിഫോമും അടങ്ങുന്ന പഠനസാമഗ്രികളും നൽകുന്നു. (40 രൂപ പ്രതിദിന ഫീഡിംഗ് ചാർജ്, യൂണിഫോമിന് 600 രൂപ). ഓരോ നഴ്സറി സ്കൂളിലും 30 കുട്ടികൾക്ക് പ്രവേശനം നൽകുന്നു. വകുപ്പിന്റെ നഴ്സറി സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 500/- രൂപ ലംപ്സം ഗ്രാന്റ്റ് നൽകുന്നു.