പദ്ധതികൾ
പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് വിവിധ സിവിൽ സർവീസ് മത്സര പരീക്ഷകൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കുന്നതിനും ഉന്നത സർക്കാർ സേവനങ്ങളിൽ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുമായി പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന പരിശീലന സ്ഥാപനമാണ് ICSETS (Institute for Civil Services Examination Training for Scheduled Castes). സിവിൽ സർവീസ് പരീക്ഷകൾ, കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉൾപ്പെടെയുള്ള വിവിധ മത്സര പരീക്ഷകൾ എന്നിവയ്ക്കായി ഗുണമേന്മയുള്ള പരിശീലനം, പഠനസാമഗ്രികൾ, വിദഗ്ധരുടെ മാർഗനിർദ്ദേശം, പരീക്ഷാ പരിശീലനം, മോക്ക് ടെസ്റ്റുകൾ തുടങ്ങിയ സൗകര്യങ്ങൾ സ്ഥാപനത്തിലൂടെ ലഭ്യമാക്കുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും മത്സരാധിഷ്ഠിത പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയും അവരുടെ വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സാമൂഹികവും സാമ്പത്തികവുമായ ശാക്തീകരണം ലക്ഷ്യമിടുന്ന പ്രധാന സ്ഥാപനമാണ് ICSETS.
| ക്രമ നം | പേര് | പദവി | ബന്ധപ്പെടാനുള്ള നമ്പർ |
|---|---|---|---|
| 1 | ശ്രീ. എം. ജെ. അരവിന്ദാക്ഷൻ ചെട്ട്യാർ | ഡെപ്യൂട്ടി ഡയറക്ടർ, ദക്ഷിണ മേഖല പ്രിൻസിപ്പൽ (ഇൻചാർജ്) | 0471-2533272 8547630004 |
| 2 | ശ്രീ. ഹണി .റ്റി | മാനേജർ | 9847967632 |