പദ്ധതികൾ
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17-ൽ പറയുന്ന "Abolition of Untouchability" (തൊട്ടു കൂടായ്മ നിർത്തലാക്കൽ) എന്നതിനെ അടിസ്ഥാനമാക്കി ഇന്ത്യൻ പാർലമെൻ്റ് 11-09-1983-ൽ പാസ്സാക്കി 10-01-1990 മുതൽ നിലവിൽവന്ന നിയമമാണ് പട്ടികജാതി/പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം 1989.
നിയമം അനുസരിച്ച് കുറ്റകരമാകുന്ന പ്രവൃത്തികൾ
1.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തെകൊണ്ട് ഭക്ഷ്യയോഗ്യമല്ലാത്തതോ നിന്ദ്യമായതോ ആയ ഏതെങ്കിലും സാധനം തീറ്റിക്കുന്നതിനോ കുടിപ്പിക്കുന്നതിനോ ബലപ്രയോഗം നടത്തുന്നത്.
2.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഏതെങ്കിലും അംഗത്തിന് ക്ഷതിയോ അപമാനമോ അല്ലെങ്കിൽ അലട്ടലോ ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടുകൂടി വിസർജ്ജന വസ്തുക്കളോ, പാഴ്വസ്തുക്കളോ, ജന്തുക്കളുടെ ശവശരീരങ്ങളോ, മറ്റ് ഏതെങ്കിലും നിന്ദ്യമായ സാധനമോ അയാളുടെ പരിസരങ്ങളിലോ അയൽപക്കത്തോ കൂട്ടിയിടുക വഴി പ്രവർത്തിക്കുന്നത്.
3.പട്ടികജാതിയിലൊ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തിൻ്റെ ശരീരത്തിൽ നിന്ന് ബലാൽക്കാരമായി വസ്ത്രങ്ങൾ മാറ്റുകയോ അല്ലെങ്കിൽ മുഖത്തോ ശരീരത്തിലോ ചായം തേച്ചോ നടത്തുന്നതോ, അല്ലേങ്കിൽ മനുഷ്യൻ്റെ അന്തസ്സിന് ന്യൂനതയുണ്ടാകുന്ന അതേപോലെയുള്ള ഏതെങ്കിലും പ്രവൃത്തി ചെയ്യുകയോ ചെയ്യുന്നത്.
4.പട്ടികജാതിയിലെന്നാ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തിന് ഉടമസ്ഥാവകാശ ഉള്ളതോ അലോട്ട്മെന്റ് ചെയ് തിട്ടുള്ളതോ അല്ലെങ്കിൽ ക്ഷമതയുള്ള അധികാരസ്ഥനാൽ അലോട്ടു ചെയ്യുന്നതിനു വേണ്ടി വിജ്ഞാഹ്നം ചെയ് തിട്ടുളളതോ ആയ ഭൂമി അന്യായമായി കൈവശപ്പെടുത്തുകയോ കൃഷി ചെയ്യുകയോ അല്ലെങ്കിൽ അയാൾക്ക് അലോട്ട് ചെയ്തഭൂമി കൈമാറ്റം ചെയ്ത് എടുക്കുകയോ ചെയ്യുന്നത്.
5.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തിൻ്റെ ഭൂമിയെയോ പരിസര പ്രദേശത്തേയോ അയാളുടെ കൈവശത്തു നിന്നും അന്യായമായി നീക്കം ചെയ്യുകയോ അല്ലെങ്കിൽ ഏതെങ്കിലും ഭൂമിയിന്മേലോ, പരിസര പ്രദേശത്തിന്മേലോ വെള്ളത്തിന്മേലോ ഉള്ള അയാളുടെ അവകാശങ്ങൾ അനുഭവിക്കുന്നതിൽ കൈകടത്തുകയോ ചെയ്യുന്നത്.
6.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തെ പൊതു ആവശ്യത്തിനുവേണ്ടി സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും നിർബന്ധിത സേവനം ഒഴികെ, ബിഗാർ അല്ലെങ്കിൽ അതേ രൂപത്തിലുള്ള മറ്റു നിർബന്ധിത തൊഴിലോ, അല്ലെങ്കിൽ അടിമപ്പണിയോ ചെയ്യാൻ നിർബന്ധിക്കുകയോ ചെയ്യുന്നത്.
7.പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തെ വോട്ട് ചെയ്യാതിരിക്കുന്നതിനോ ഒരു പ്രത്യേക സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുന്നതിനോ അല്ലെങ്കിൽ നിയമം മൂലം വ്യവസ്ഥ ചെയ്തിട്ടുള്ളതല്ലാത്ത വിധത്തിൽ വോട്ട് ചെയ്യുന്നതിനോ നിർബന്ധിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്.
8. പട്ടികജാതിയിലെയോ പട്ടികവർഗത്തിലെയോ ഒരംഗത്തിനെതിരായി വ്യാജമായതോ, ദുരുദ്ദേശപരമായതോ ശല്യപ്പെടുത്തുന്നതോ ആയ വ്യവഹാരമോ ക്രിമിനൽ നടപടികളോ മറ്റു നിയമനടപടികളോ ആരംഭിക്കുന്നത്
9. ഏതെങ്കിലും വ്യാജമായതോ നിസ്സാരമായതോ ആയ വിവരം ഏതെങ്കിലും പബ്ലിക് സർവന്റിന് നൽകുകയും അതുവഴി അങ്ങനെയുള്ള പബ്ലിക് സർവൻ്റിൻ്റെ നിയമാനുസൃതമായ അധികാരം പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തിന് ക്ഷതിയോ അലട്ടോ ഉണ്ടാക്കത്തക്കവിധം ഉപയോഗിക്കുന്നതിന് ഇടയാക്കുകയും ചെയ്യുന്നത്.
10. പട്ടിക ജാതിയിലേയോ പട്ടികവർഗ്ഗത്തിലേയോ ഒരംഗത്തെ പൊതുജന ദൃഷ്ടിയിൽപ്പെടുന്ന ഏതെങ്കിലും സ്ഥലത്ത് വച്ച് അവഹേളിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി ഉദ്ദേശപൂർവ്വം അപമാനിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുന്നത്
11. പട്ടികജാതിയിലേയോ പട്ടികവർഗ്ഗത്തിലോപ്പെടുന്ന ഏതെങ്കിലും സ്ത്രീയെ അനാദരിക്കുകയോ മാനഭംഗപ്പെടുത്തുകയോ ചെയ്യണമെന്ന ഉദ്ദേശ്യത്തേക്കു കുടി അവളുടെ നേരെ കയ്യേറ്റം നടത്തുകയോ ബലം പ്രയോഗിക്കുകയോ ചെയ്യുന്നത്.
12. പട്ടികജാതിയിലേയോ പട്ടികവർഗ്ഗത്തിലോപെട്ട ഒരു സ്ത്രീയുടെ ഇച്ഛയെ സ്വാധീനപ്പെടുത്താവുന്ന ഒരു സ്ഥാനത്തായിരിക്കുകയും അങ്ങനെ അല്ലായിരുന്നുവെങ്കിൽ അവൾ സമ്മതിക്കില്ലായിരുന്ന - ലൈംഗിക ചൂഷണത്തിന് ആ സ്ഥാനം ഉപയോഗിക്കുകയും ചെയ്യുന്നത്.
13. പട്ടിക ജാതിയിലേയോ, പട്ടികവർഗ്ഗത്തിലേയോ അംഗങ്ങൾ സാധാരണയായി ഉപയോഗിക്കുന്ന ഏതെങ്കിലും നീരുറവയിലേയോ ജലസംഭരണിയിലോ അല്ലെങ്കിൽ മറ്റേതെങ്കിലും - സ്രോതസ്സിലേയോ ജലം, അത് സാധാരണയായി ഉപയോഗിക്കുന്ന ആവശ്യത്തിനുള്ള അനുയോജ്യത കുറയത്തക്കവിധം ദുഷിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യുന്നത്.
14. പട്ടികജാതിയിലേയോ, പട്ടികവർഗ്ഗത്തിലേയോ ഒരംഗത്തിന് ഒരു പൊതുസങ്കേത സ്ഥലത്തേക്ക് കടക്കുവാൻ കീഴ് നടപ്പു പ്രകാരമുള്ള അവകാശം നിഷേധിക്കുകയോ അല്ലെങ്കിൽ അങ്ങനെയുള്ള അംഗത്തെ പൊതുജനങ്ങളിലെ മറ്റ് അംഗങ്ങൾക്കോ അതിൻ്റെ ഏതെങ്കിലും സ്വഭാവത്തിനോ ഉപയോഗിക്കുവാനോ പ്രവേശിക്കുവാനോ പൊതുസങ്കേത സ്ഥലം ഉപയോഗിക്കുന്നതിൽ നിന്നോ അവിടേക്ക് പ്രവേശിക്കുന്നതിൽ നിന്നോ അയാളെ തടയത്തക്ക വിധം ഉപയോഗപ്പെടുത്തുകയോ ചെയ്യുന്നത്.
15. പട്ടികജാതിയിലെയോ പട്ടികവർഗ്ഗത്തിലെയോ ഒരംഗത്തെ തൻ്റെ വീടോ ഗ്രാമമോ അല്ലെങ്കിൽ മറ്റു വാസസ്ഥലമോ വിട്ടുപോകുന്നതിന് നിർബന്ധിക്കുകയോ ഇടയാക്കുകയോ ചെയ്യുന്നത്.
പട്ടികജാതി വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് 1,25,000/- രൂപ വിവാഹ ധനസഹായമായി നൽകുന്നു. ജാതി, വരുമാന സർട്ടിഫിക്കറ്റ്, പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്, സഹിതം ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ/ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം. കുടുംബ പ്രതിവർഷ വരുമാന പരിധി 100000/-രൂപ.
മിശ്ര വിവാഹിതരായ ദമ്പതിമാർക്ക് (ഒരാൾ പട്ടികജാതിയും പങ്കാളി പട്ടികഇതര സമുദായത്തിൽപെട്ടതുമായിരിക്കണം) വിവാഹത്തെത്തുടർന്ന് ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളെ അതിജീവിക്കാനും തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനുമായി 75,000/- രൂപ വരെ ഗ്രാൻറായി നൽകുന്നു. വിവാഹശേഷം ഒരു വർഷം കഴിഞ്ഞ് മൂന്നു വർഷത്തിനകം അപേക്ഷിക്കണം. ഭാര്യാഭർത്താക്കന്മാരുടെ ജാതി സർട്ടിഫിക്കറ്റുകൾ,കുടുംബ വാർഷിക വരുമാനം, സഹവാസ സർട്ടിഫിക്കറ്റ്, വിവാഹ സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. കുടുംബ പ്രതിവർഷ വരുമാന പരിധി-1,00,000/- രൂപ.
പട്ടികജാതി വികസന വകുപ്പിന്റെ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം മാരകമായ രോഗങ്ങൾ ബാധിച്ചവരും അത്യാഹിതങ്ങളിൽപ്പെട്ടവരുമായ 1,00,000/- രൂപയിൽ താഴെ വാർഷികവരുമാനമുള്ള പട്ടികജാതി വിഭാഗത്തിന് ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50,000/- രൂപ വരെ ചികിത്സാധനസഹായം അനുവദിക്കുന്നു. ഹ്യദയശസ്ത്രക്രിയ, ക്യാൻസർ,കിഡ്നി തകരാർ മുതലായ ഗുരുതരമായ രോഗങ്ങൾക്ക് പരമാവധി 1,00,000/-രൂപവരെ ആശുപത്രി മുഖാന്തിരം നൽകുന്നു. നിശ്ചിത ഫോറത്തിലുള്ള ജാതി, വരുമാനം, സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ ഓൺലൈൻ ആയി(https://tgrantz.kerala.gov.in)അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന printout സഹിതം ടി അപേക്ഷ, ബന്ധപ്പെട്ട ബ്ലോക്ക് / മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. 50000,/- രൂപയ്ക്ക് മുകളിൽ വരുന്ന തുക ആശുപത്രി അക്കൗണ്ടിൽ നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പട്ടികജാതി കുടുംബങ്ങളിലെ ഏകവരുമാനദായകനായ വ്യക്തി മരണപ്പെട്ടാൽ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന പദ്ധതി. സ.ഉ(കൈ)നം 85/18/പജവവിവ തീയതി22/11/2018 നം.ഉത്തരവ് പ്രകാരം 2,00,000/- രൂപ ധനസഹായമായി അനുവദിക്കുന്നു. അപേക്ഷ, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾ,മരണസർട്ടിഫിക്കറ്റ്, മരണപ്പെട്ട വ്യക്തി കുടുംബത്തിലെ ഏകവരുമാനദായകനായിരുന്നുവെന്ന വില്ലേജ് ഓഫീസർ സാക്ഷ്യപത്രം, സഹിതം അപേക്ഷ ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പൽ/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകുക. മരണം നടന്ന് ഒരു വർഷത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.