SCDD
Swipe

(a)  സേഫ് പദ്ധതി (SECURE ACCOMMODATION AND FACILITY ENHANCEMENT)

സംസ്ഥാനത്തെ പട്ടികജാതി വിഭാഗക്കാരുടെ ഭവന നവീകരണം പൂർത്തീകരണവും ലക്ഷ്യമിട്ടുകൊണ്ടുള്ള സേഫ് (Secure Accommodation and Facility Enhancement) എന്ന പുതിയ പദ്ധതിയ്ക്ക് അംഗീകാരം നൽകി സ.ഉ(സാധാ) നം. 990/2022/പജ.പവ.വിവ തീയതി 27-09-2022 പ്രകാരം ഭരണാനുമതി  ലഭ്യമായിരുന്നു. ഒരു ലക്ഷം രൂപവരെ വാർഷിക വരുമാന പരിധിയുള്ള പട്ടികജാതി ഗുണഭോക്താക്കൾക്ക് ടി പദ്ധതിയിലേയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.    

മേൽക്കൂര, ടോയിലെറ്റ് എന്നിവ ഇല്ലാത്ത/ പൂർത്തീകരിക്കാത്ത കുടുംബങ്ങൾക്ക് മുൻഗണന നൽകി നടപ്പിലാക്കുന്ന ടി പദ്ധതിയിൽ 2 ലക്ഷം രൂപ ഗുണഭോക്താവിന് ധനസഹായമായി അനുവദിച്ചു നൽകുന്നു. ഒന്നാം ഗഡു 50,000/- രൂപ, രണ്ടാംഗഡു 1,00,000/- രൂപ, മൂന്നാം ഗഡു 50,000/- രൂപ എന്ന ക്രമത്തിൽ ഗുണഭോക്താവിന് ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് തുക അനുവദിച്ചു നൽകുന്നത്.