SCDD
Swipe

(a)ചികിത്സാ ധനസഹായം

പട്ടികജാതി വികസന വകുപ്പിന്റെ ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം മാരകമായ രോഗങ്ങൾ ബാധിച്ചവരും അത്യാഹിതങ്ങളിൽപ്പെട്ടവരുമായ 1,00,000/- രൂപയിൽ താഴെ വാർഷികവരുമാനമുള്ള പട്ടികജാതി വിഭാഗത്തിന് ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം 50,000/- രൂപ വരെ ചികിത്സാധനസഹായം അനുവദിക്കുന്നു. ഹ്യദയശസ്ത്രക്രിയ, ക്യാൻസർ,കിഡ്നി തകരാർ മുതലായ ഗുരുതരമായ രോഗങ്ങൾക്ക് പരമാവധി 1,00,000/-രൂപവരെ ആശുപത്രി മുഖാന്തിരം നൽകുന്നു. നിശ്ചിത ഫോറത്തിലുള്ള ജാതി, വരുമാനം, സഹിതം അക്ഷയ കേന്ദ്രങ്ങളിലൂടെ ഓൺലൈൻ ആയി(https://tgrantz.kerala.gov.in)അപേക്ഷ സമർപ്പിക്കുന്നതിനോടൊപ്പം അക്ഷയ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന printout സഹിതം ടി അപേക്ഷ, ബന്ധപ്പെട്ട ബ്ലോക്ക് / മുൻസിപ്പൽ /കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. 50000,/- രൂപയ്ക്ക് മുകളിൽ വരുന്ന തുക ആശുപത്രി അക്കൗണ്ടിൽ നൽകണമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.